കലഞ്ഞൂർ : ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ ക്ലാസുകൾ ആരംഭിക്കുന്നത് ഇനി മുതൽ നാലുഭാഷകളിൽ ചിട്ടപ്പെടുത്തിയ പ്രാർത്ഥനാ ഗാനത്തോടെ. മലയാളം ,ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിൽ അദ്ധ്യാപകർ തയ്യാറാക്കിയ ഗാനം സംഗീത അദ്ധ്യാപിക കലഞ്ഞൂർ അനിലാ ജയരാജാണ് ചിട്ടപ്പെടുത്തിയത്.വിദ്യാർത്ഥികളായ ദർശന രമേശ്, ആദിത്യ, അഞ്ജു എം.എൻ, ശ്രീലക്ഷ്മി, ശിവനന്ദ, കീർത്തന ശ്രീകുമാർ, ജസ്റ്റിൻ എന്നിവരാണ് പാടിയത്. അദ്ധ്യാപകരായ സജയൻ ഓമല്ലൂർ, ഹമീദ.എ, സാജു.പി, അജിത എന്നിവരാണ് ഗാനമെഴുതിയതെന്ന് പ്രിൻസിപ്പൽ സക്കീന അറിയിച്ചു.