road-accident-cpo
അപകടത്തില്‍പ്പെട്ട വാഹനം

കോഴഞ്ചേരി: ഇലവുംതിട്ട കുറിയാനിപ്പള്ളിക്ക് സമീപം കാറും സ്‌കtട്ടറും കൂട്ടിയിടിച്ച് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷൻ സി.പി.ഒ സിൻസി അസീറിന് (32) ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകിട്ട് മുന്നരയോടെയാണ് അപകടം . എറണാകുളം സ്വദേശിയുടെകാറാണ് ഷിൻസി സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. തലയ്ക്ക് പരിക്കേറ്റ സിൻസിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കല്യാശേരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവെറെ പൊലീസ് കസ്റ്റഡിയിലെടുത്തു.