തിരുവല്ല: ഒറ്റക്കാലിൽ 17 മിനിറ്റ് തുടർച്ചയായി ഒരേനിൽപ്പ് നിന്ന ആരോൺ സി.തോമസ് റെക്കാഡുകൾ സ്വന്തമാക്കി. തിരുവല്ല എസ്.സി.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആരോൺ. ഒറ്റക്കാലിൽ നിൽക്കുന്ന വൃക്ഷാസന യോഗയിലൂടെ ഏഷ്യബുക്ക് ഒഫ് റെക്കാഡിലും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും കലാം ലോക റെക്കാഡിലും ഈ 14 കാരൻ ഇടംപിടിച്ചു. ചെന്നൈ സ്വദേശിയുടെ 14 മിനിറ്റ് റെക്കാഡാണ് ആരോൺ മറികടന്നത്. കുങ്ഫുവിൽ ബ്രൗൺ ബെൽറ്റും നേടിയിട്ടുണ്ട്. തിരുവല്ല സതേൺ മെഡിക്കൽ ഷോപ്പ് ഉടമയായ ചാത്തമല ചെറുകര പീടികയിൽ സാം സി.തോമസിന്റെയും ബീനാ വർഗീസിന്റെയും മകനാണ്. സഹോദരി അനീന മേഴ്‌സി സാം.