കോഴഞ്ചേരി: ' കാരംവേലിക്ക് സമീപം ടി.കെ.റോഡിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച ആളിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. കുമ്പനാട് മുട്ടുമൺ ബെഥേൽ ഭവനിൽ പോൾ പിള്ള (75) ആണ് മരിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച 10ന് ടി .പി .എം കുമ്പനാട് ചർച്ച് സെമിത്തേരിയിൽ.ഭാര്യ പരേതയായ പൊന്നമ്മ പോൾ, മക്കൾ :സിജി, സുബിൻ, സുജീഷ. മരുമക്കൾ :ചിത്ര, ബെൻ (വള്ളംകുളം), ജെബി.