പത്തനംതിട്ട: നാരങ്ങാനം സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ ശതാബ്ദി സമാപനവും നൂറാം ഇടവക ദിനാഘോഷവും 16, 17 തീയതികളിൽ നടക്കും. ഇന്നും നാളെയും വൈകിട്ട് 6.30 ന് ഇടവക ദിന കൺവെൻഷൻ നടക്കും. 16 ന് വൈകിട്ട് 3 ന് ശതാബ്ദി സമാപന വിളംബര റാലി . 17 ന് രാവിലെ 8.30 ന് കുർബാന, 11 ന് ശതാബ്ദി സമാപന പൊതുസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ശതാബ്ദി സന്ദേശം നൽകും. റവ. ഫിലിപ്പ് സി. മാത്യു അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി ശതാബ്ദി സ്മരണിക പ്രകാശനം ചെയ്യും . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ മെമന്റോ പ്രകാശനം നടത്തും . വികാരി ജനറാൾ റവ . ഈശോ മാത്യു , റവ.രാജു പി .ജോർജ് , റവ .കെ.എ . തോമസ് , റവ . ഡോ.സി.എം.വറുഗീസ് , ടി.സി.മാത്യൂസ് , അഖിൽ നന്ദനൻ , പി.എ.തോമസ് , റിബു തോമസ് മാത്യു എന്നിവർ സംസാരിക്കും . വാർത്താ സമ്മേളനത്തിൽ റവ. ഫിലിപ്പ് സി മാത്യു , ജനറൽ കൺവീനർ റിബു തോമസ് മാത്യു ,ലിതിൻ സി.വർഗീസ് , ചെറിയാൻ തോമസ് , എൻ.ചാക്കോ മാത്യു , പി.ജി . ഏബ്രഹാം എന്നിവർ പങ്കെടുത്തു.