മല്ലപ്പള്ളി : മല്ലപ്പള്ളി - ആനിക്കാട് റോഡിൽ ടൗണിന് സമീപത്ത് വൈദ്യുതി പോസ്റ്റിൽ കാട്ടുവള്ളി പടർന്നത് അപക ഭീക്ഷണിയാകുന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റ് കാടുകയറി മൂടിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ടൗണിൽ ടച്ചിംഗ് വെട്ടുന്നതിനായി വൈദ്യുതി വിച്ഛേദിക്കുന്നത് പതിവാണെങ്കിലും കൺമുമ്പിലെ അപകടം അധികൃതർ കാണാതെ പോകുന്നതായും പരാതിയുണ്ട്. അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന വ്യാപാരികളുടേയും നാട്ടുകാരുടേയും ആവശ്യം ശക്തമാണ്.