പത്തനംതിട്ട: ടി.കെ റോഡിൽ കണ്ണങ്കര മുതൽ കുലശേഖരപതി വരെ പുതിയ പൈപ്പിടുന്നതിനു വേണ്ടി ജെ.സി.ബി ഉപയോഗിച്ച് പെളിച്ചതു കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്നതായി മുസ്ളീം ലീഗ് സംസ്ഥാന കൗൺസിലർമാരായ കെ.പി നൗഷാദ്, ഹൻസലാഹ് എന്നിവർ ചൂണ്ടിക്കാട്ടി. ഗതാഗത തടസം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.