പത്തനംതിട്ട: നാലമ്പല ദർശനത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി തീർത്ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാർ ശ്രീരാമക്ഷേത്രം, കൂടൽ മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ നടത്തുന്നത്. തീർത്ഥാടകർക്ക് ക്ഷേത്രവുമായി സഹകരിച്ച് ദർശനത്തിനും വഴിപാടിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കും. ജില്ലയിലെ ഡിപ്പോകളിൽ നിന്ന് 17 മുതൽ ട്രിപ്പുകൾ ആരംഭിക്കും. ഫോൺ : തിരുവല്ല 9744348037, അടൂർ 9846460020, പത്തനംതിട്ട 9847042507, കോന്നി 8281855766.