കോന്നി: കർക്കടക വാവു ബലിയോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം കർക്കിടക വാവ് ദിവസം കല്ലേലി ഊരാളിയപ്പൂപ്പൻ കാവിൽ ദുരന്ത നിവാരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യം ,റവന്യൂ ,വനം ,പൊലീസ് ,എക്സൈസ് ,ഫയര്‍ ഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ സേവനം കാവിലും സ്നാനഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും ഏകോപിപ്പിക്കും .കോന്നിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ സ്പെഷ്യല്‍ ബസുകള്‍ കല്ലേലി അപ്പൂപ്പന്‍ കാവിലേക്ക് സർവീസും നടത്തും.