അടൂർ : ടാറിംഗ് കഴിഞ്ഞ് ആഴ്ചകളായതേയുള്ളൂ. പൈപ്പ് പൊട്ടിയതിനെ തുടർന്ന് അടൂരിൽ വീണ്ടും റോഡ് വെട്ടിപ്പൊളിച്ചു. വൺവേ റോഡ് അവസാനിക്കുന്ന ഭാഗത്ത് ഈ റോഡിൽ നിന്നും പാർത്ഥസാരഥി ജംഗ്ഷൻ -ജനറൽ ആശുപത്രി റോഡിൽ കടക്കുന്ന ഉപ റോഡിലാണ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് വെട്ടിക്കുഴിച്ചത്. പുതിയതായി ഇട്ട പൈപ്പുകൾ അടിക്കടി പൊട്ടിയതിനെ തുടർന്നാണ് ടൗൺ റോഡ് ടാറിംഗ് വൈകിയത്. എന്നാൽ ടാറിംഗിന് ശേഷവും പൈപ്പുകൾ പൊട്ടുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. കോടികൾ ചിലവിട്ടാണ് പുതിയ പൈപ്പുലൈൻ സ്ഥാപിക്കുകയും ടൗൺ റോഡ് ടാറിംഗ് നടത്തുകയും ചെയ്തത്. അടൂരിൽ മാത്രമാണ് അടിക്കടി പൈപ്പുപൊട്ടുന്നതെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.