അടൂർ: അടൂർ - ശാസ്താംകോട്ട റോഡിൽ വെള്ളക്കുളങ്ങരയ്ക്കും മണക്കാലയ്ക്കുമിടയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്കേറ്റു. കരുനാഗപ്പള്ളി അരീപ്പുറത്ത് അർച്ചനയിൽ ശരത് (33) നാണ് പരുക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.45 നായിരുന്നു അപകടം.