13-mangaram-nss
എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാനം ചെയ്യുന്നു.

പന്തളം: പന്തളം മങ്ങാരം 671-ാം നമ്പർ മഹാദേവർ വിലാസം എൻ.എസ്.എസ്. കരയോഗത്തിൽ അനുമോദനവും എൻഡോവ്‌മെന്റ്, പഠനോപകരണ വിതരണവും നടത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എം.ബി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പന്തളം ശിവൻകുട്ടിയെയും ദീർഘകാലം കരയോഗം സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജി. വാസുദേവൻ പിള്ളയെയും ആദരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സെക്രട്ടറി ജി. വാസുദേവൻ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി സോമശേഖരക്കുറുപ്പ് നന്ദിയും പറഞ്ഞു.