തിരുവല്ല: ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് സ്കൂൾതലത്തിൽ ലംസംഗ്രാന്റ് ലഭിക്കാൻ വരുമാന സട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന് ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന പരിവർത്തിത ക്രൈസ്തവ നേതൃയോഗം ആവശ്യപ്പെട്ടു. നാളിതുവരെ ഇല്ലാത്ത പുതിയ നീക്കത്തിലൂടെ ഒ.ഇ.സി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ നിറുത്തലാക്കാനുള്ള ഗൂഢോദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും യോഗം കുറ്റപ്പെടുത്തി. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ബി.പി.ഡി.സി ഡയറക്ടർ ഡോ.സൈമൺ ജോൺ ഉദ്ഘാടനം ചെയ്തു. വിവിധ സഭകളെ പ്രതിനിധീകരിച്ച് റവ.ഷിബു പോൾ, പാസ്റ്റർ മാതു പി.ജെ. കെ.സി.ജോൺ, തമ്പി പി.എസ്. രാജു, ജോസ് പള്ളത്തുചിറ, ജോസ് പി.കെ. കുട്ടപ്പൻ എം.ടി,ബിനു പി.കെ, അജിത കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.