തിരുവല്ല : സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃത വിദേശ മദ്യ വില്പന നടത്തിയിരുന്ന ആളെ എക്സൈസ് പിടികൂടി. കുറിയന്നൂർ ഭാഗത്ത് സ്കൂട്ടറിൽ മദ്യ വില്പന നടത്തുകയായിരുന്ന തോട്ടപ്പുഴ കരിപ്പള്ളിയിൽ വീട്ടിൽ ഹരികുമാറാണ് പിടിയിലായത്. അഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. എക്സൈസ് പ്രിവന്റിവ് ഓഫീസർ ബി. രാജിവ്, ഐ.ബി പ്രിവന്റിവ് ഓഫീസർ വി. രതീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, അൻസറുദ്ദീൻ എക്സൈസ് ഡ്രൈവർ വിശ്വനാഥൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.