14-saprya-2022
എസ്.എൻ.ഡി.പി. യൂണിയൻ വൈദികയോഗത്തിന്റെനേതൃത്വത്തിൽ നടന്ന ഗുരുപൂർണ്ണിമദിനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം കൺവീനർ അനിൽ പി.ശ്രീരംഗം ഭദ്രദീപം കൊളുത്തി നിർവ്വഹിക്കുന്നു. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, ബി.ജയപ്രകാശ്,മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, വൈദികയോഗം ചെയർമാൻ സൈജു പി.സോമൻ, കൺവീനർ ജയദേവൻ കെ.വി., വൈസ് ചെയർമാൻ സജിത്ത് എം.എസ്., തുടങ്ങിയവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ വൈദികയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഗുരുപൂർണ്ണിമ ദിനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഗുരുപൂർണ്ണിമ സന്ദേശം നൽകി. വൈദികയോഗം ചെയർമാൻ സൈജു പി.സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈദികയോഗ അംഗങ്ങൾ ഗുരുപൂജയ്ക്ക്‌ നേതൃത്വം നൽകി. മുതിർന്ന അഞ്ച് വൈദികരെ കൺവീനർ അനിൽ പി.ശ്രീരംഗം ആദരിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗമായ കെ.ആർ.മോഹനൻ, സുരേഷ് എം.പി., ബി.ജയപ്രകാശ്,മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ,കോഡിനേറ്റർ ശ്രീകല സന്തോഷ്, സൈബർസേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, വൈദികയോഗം ജോ.കൺവീനർ സതീഷ്ബാബു എന്നിവർ പ്രസംഗിച്ചു. വൈദികയോഗം കൺവീനർ ജയദേവൻ കെ.വി. സ്വാഗതവും വൈസ് ചെയർമാൻ സജിത്ത് എം.എസ്.നന്ദിയും പറഞ്ഞു. സപര്യ 2022 ശ്രീനാരായണ ദർശന പഠിതാക്കളുടെ നേതൃത്വത്തിൽ ഗുരുപ്രസാദ വിതരണവും നടത്തി.