പന്തളം : കെ. എസ്. ആർ. ടി. ഇ. എ. യൂണിയൻ അംഗങ്ങളുടെ മക്കളിൽ എസ്. എസ്. എൽ. സി., പ്ലസ്. ടൂ പരീഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിച്ച് പന്തളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ അനുമോദന സദസ് നടത്തി. . പ്രസിഡന്റ് ആർ. അജികുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി എം ജില്ലാകമ്മിറ്റി അംഗം ലസിതാ നായർ ഉദ്ഘാടനം ചെയ്തു. പന്തളം പൊലീസ് സബ് ഇൻസ്‌പെക്ടർ പി.കെ.രാജൻ സമ്മാനദാനം നിർവഹിച്ചു. മനീഷ്, ജയചന്ദ്രൻ എസ്. ആര്യാ ശ്രീനിവാസൻ, സനിൻ കുമാർ .എസ് ,രാജേശ്വരി. വി, വി.സുഗന്ധി , എന്നിവർ പ്രസംഗിച്ചു.