കുളനട: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ആഗസ്റ്റ് 11 മുതൽ 17 വരെ നടക്കുന്ന സ്വാതന്ത്ര്യ വാരം ആഘോഷിക്കാൻ പുതുവാക്കൽ ഗ്രാമീണ വായനശാല പൊതുയോഗം തീരുമാനിച്ചു.
പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡിവൈ.എസ്.പി എൻ.ടി. ആനന്ദൻ, സബ് ഇൻസ്‌പെക്ടർ എൻ.ടി. രവി, ശശി പന്തളം, പി.എം. സാമുവൽ, ബിജു വർഗീസ്, പി.ജെ. റോഷൻ, ഉള്ളന്നൂർ ഗിരീഷ്, സുനിൽ ജോൺ, ടി.ജെ. ഷാജി, റോയ് തോമസ്, എം. ബിനോജ്, സി.ആർ. നടരാജൻ, സജി വർഗീസ്, ഉഷ സുഗതൻ, അനില ബിജു എന്നിവർ പ്രസംഗിച്ചു.