14-amrutham-project
റോട്ടറി ക്ലബ്ബിന്റെ അമൃതം പ്രോജക്ടിന്റെ ഉദ്ഘാടനം പന്തളം നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ: രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ നേത്ര, ദന്ത, ശ്രവണ പരിശോധനയും സൗജന്യ ചികിത്സയും ലഭ്യമാക്കുന്ന അമൃതം പദ്ധതിയുടെ ഉദ്ഘാടനം പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ നടന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എച്ച്.എം വിജയലക്ഷ്മി, ക്ലബ് ട്രഷറർ കെ.എ. രാജഗോപാൽ , അംഗങ്ങളായ ബി.പി.പ്രകാശ്, രഘു, അനൂപ് താമരയ്യത്ത്, സാജൻ, ഷാജഹാൻ, ഗോപിനാഥ കുറുപ്പ് ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു.