കോഴഞ്ചേരി: കോഴഞ്ചേരി ടൌണിലെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലേക്കും പുതിയ ട്രാഫിക്ക് പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കൽ എന്നിവ സംബന്ധിച്ച് ചർച്ച നടത്തുന്നതിലേക്കുമായി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി മീറ്റിംഗ് നടത്തി. യോഗത്തിൽ ആർ.ടി.ഒ ഓഫീസ് പത്തനംതിട്ട, പി.ഡബ്‌ളു.ഡി,ആറൻമുള പൊലീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺസ്,മെമ്പർമാർ,സെക്രട്ടറി എന്നിവർ പങ്കെടുത്തു.