മെഴുവേലി: മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് സ്ഥാപിക്കൽ ചടങ്ങ് ഇന്ന് 12 ന് ആരംഭിക്കും. ക്ഷേത്ര മേൽശാന്തി പി. തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. ഒരു ഭക്തൻ വഴിപാടായി സമർപ്പിക്കുന്ന ചുറ്റുവിളക്ക് വൃശ്ചികം ഒന്നിന് തെളിയിക്കത്തക്ക രീതീയിലാണ് ലക്ഷ്യമിടുന്നതെന്ന് ക്ഷേത്ര ഭരണ സമിതി കൺവീനർ കെ.സുരേഷ് കുമാർ അറിയിച്ചു. ഇപ്പോൾ താൽക്കാലിക സംവിധാനത്തിലാണ് ചുറ്റുവിളക്ക് തെളിക്കുന്നത്.