പത്തനംതിട്ട : ആശാ വർക്കേഴ്‌സ് യൂണിയൻ ജില്ലാനേതൃയോഗം ഐ.എൻ.ടി. യു.സി ജില്ലാപ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. എസ്.ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഗോപി, തോട്ടുവാ മുരളി, വി.എൻ. ജയകുമാർ, പി.ബി.രമാദേവി, എൻ.സീനത്ത്, കൈരളി കരുണാകരൻ, ഉമാദേവി കൊടുമൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശാന്തമ്മ അനിൽ (പ്രസിഡന്റ് ), അജിതാസോമൻ, ജയ്‌നി തോമസ്, ബിന്ദു ഭാസ്‌കരൻ (വൈസ് പ്രസിഡന്റുമാർ), രജനി വിശ്വരാജ് (ജനറൽ സെക്രട്ടറി), എസ്.ഫാത്തിമ (സെക്രട്ടറി), ലിസി കോശി (ട്രഷറർ).