kcr-thambi
സാംബവ മഹാസഭ കാരയ്ക്കാട് 150ാം നമ്പർ ശാഖയുടെ വാർഷികവും, തിരഞ്ഞെടുപ്പും ജില്ലാ സെക്രട്ടറി കെ.സി.ആർ. തമ്പി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സാംബവ മഹാസഭ കാരയ്ക്കാട് 150-ാം നമ്പർ ശാഖയുടെ വാർഷികവും, തിരഞ്ഞെടുപ്പും നടത്തി. സാംബവ മഹാസഭ ജില്ലാ സെക്രട്ടറി കെ.സി.ആർ.തമ്പി ഉദ്ഘാടനം ചെയ്തു. ബുദ്ധകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ ബോർഡംഗം ഉദയൻ കരിപ്പാലിൽ, സി.കെ.സതീഷ്, രമണിക സന്തോഷ്, പുനലൂർ രവീന്ദ്രൻ, നസീറ സുരേഷ്, ആശാ ബാബു,അനീഷ് കാരയ്ക്കാട്, ശിവദാസൻ, ജയൻ, സുജ, തങ്കമണി എന്നിവർപ്രസംഗിച്ചു. പുതിയ ശാഖാ ഭാരവാഹികളായി ജ്യോതി (പ്രസിഡന്റ്) രാമകൃഷ്ണൻ (വൈസ് പ്രസിഡന്റ്) ടി.കെ.അനിൽകുമാർ (സെക്രട്ടറി) ബുദ്ധകുമാർ (ജോയിന്റ് സെക്രട്ടറി) റജൂല മോഹൻ (ഖജാൻജി), ഷജീവ് കെ.നാരായണൻ, അനീഷ് കാരയ്ക്കാട് (കൗൺസിൽ അംഗം) എന്നിവരേയും വനിതാ സമാജം ഭാരവാഹികളായി രഞ്ജിനി സന്തോഷ് (പ്രസിഡന്റ്) ദിവ്യ അജി (വൈസ് പ്രസി‌ഡന്റ്), ദീപ ജ്യോതി (സെക്രട്ടറി) ഐശ്വര്യ അനീഷ് (ജോയിന്റ് സെക്രട്ടറി) രജനി ഷജീവ് (ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു.