പത്തനംതിട്ട : ജനങ്ങളുടെമേൽ എൽ.ഡി.എഫ് സർക്കാർ അമിതഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കെ.എസ്.ഇ.ബി പത്തനംതിട്ട സെക്ഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസദ് അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം പി.മോഹൻരാജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, നേതാക്കളായ കെ.ജാസിംകുട്ടി, രജനി പ്രദീപ്, സിന്ധു അനിൽ, ജോൺസൺ വിളവിനാൽ, റോഷൻ നായർ, സുനിൽ എസ്.ലാൽ, ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ, രമേശ് കടമ്മനിട്ട, ശ്രീകാന്ത് കളരിക്കൽ, സജി കെ.സൈമൺ, സി.കെ.അർജുനൻ, രാജു നെടുവേലി മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.