electric-post
പഴയ പോസ്റ്റുകള്‍ റോഡിലേക്ക് ഇറങ്ങി നില്ക്കുന്നു. പുതുതായി സ്ഥാപിച്ച റോഡും കാണാം

കോഴഞ്ചേരി: റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പുതിയ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടും പഴയ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ കിടക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. മെഴുവേലിയിൽ നിന്നും കിടങ്ങന്നൂര്‍ മുളക്കുഴ ഭാഗത്തേക്ക് പോകുന്ന വഴിയുടെ വശങ്ങളിലാണ് ഇത്തരത്തില്‍ പഴയ പോസ്റ്റുകള്‍ നിലനിറുത്തിയിരിക്കുന്നത്. പഴയ പോസ്റ്റുകള്‍ തല്‍സ്ഥാനത്ത് തുടരുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പഴയ പോസ്റ്റുകള്‍ നീക്കം അതെ പടി നിലനിറുത്തിയിരിക്കുകയാണ്. റോഡ് വീതികൂട്ടിയപ്പോള്‍ പഴയ പോസ്റ്റുകള്‍ പലതും റോഡിലേക്ക് ഇറങ്ങിയാണ് നില്ക്കുന്നത്. വാഹനങ്ങള്‍ പലപ്പോഴും ഈ പഴയ പോസ്റ്റുകളില്‍ തട്ടി അപകടത്തിൽപ്പെടുന്നുണ്ട്.ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തില്‍പ്പെടുന്നത്.രാത്രി സമയത്ത് വാഹനങ്ങള്‍ മറ്റു വാഹനങ്ങളെ മറികടക്കുമ്പോഴാണ് അധികവും അപകടത്തില്‍പ്പെടുന്നത്.അടിയന്തരമായി പഴ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

റോഡിന്റെ പണി തീരാത്തതുകൊണ്ടും പോസ്റ്റുകളുടെ അഭാവം കാരണവുമാണ് പുതിയ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തത്. റോഡിന്റെ പണി തീരുന്നമുറയ്ക്ക് പഴയ പോസ്റ്റുകളും നീക്കം ചെയ്യും.

-കെ.എസ്.ഇബി അധികൃതര്‍