mini-loory-accident
അപകടത്തില്‍പ്പെട്ട മിനിലോറി

കോഴഞ്ചരി: മിനിലോറി മറിഞ്ഞ് നാല് തമിഴ്നാട് സ്വദേശികൾക്ക് പരിക്ക്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. തേക്കേമല ട്രയഫന്റ് ജംഗ്ഷനിലായിരുന്നു അപകടം. പത്തനംതിട്ട ഭാഗത്തു നിന്ന് റംബുട്ടാൻ പഴങ്ങൾ കയറ്റിവന്ന മിനി ലോറി നിയന്ത്രണംവിട്ട് അടുത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.