കോന്നി: ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ആരോഗ്യമേള 16 ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് ജിജി സജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് കെ.യു. ജനീഷ് കുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്യും. ജിജി സജി അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിൻ പീറ്റർ, ജിജോ മോഡി, വി.ടി. അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. നവനീത്, സുലേഖ വി. നായർ, രേഷ്മ മറിയം റോയ്, ആർ. മോഹനൻ നായർ, ചന്ദ്രിക സുനിൽ, ഷീല കുമാരി ചങ്ങായിൽ, കെ.എ കുട്ടപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുളസിമണിയമ്മ, വർഗീസ് ബേബി, എൽസി ഈശോ, സുജാത അനിൽ, പ്രവീൺ പ്ലാവിളയിൽ, എം.വി അമ്പിളി, രാഹുൽ വെട്ടൂർ, ആർ,ദേവകുമാർ, സി.പ്രമോദ്, ശ്രീകല നായർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ആർ.കെ.ഷീജ, ബി.ഡി.ഒ വി.ജി. ജോൺ എന്നിവർ പ്രസംഗിക്കും.രാവിലെ 9 ന് പൂങ്കാവ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വിളംബര റാലി കോന്നി ഡി വൈ.എസ്. പി. കെ. ബൈജുകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. മെഡിക്കൽ ക്യാമ്പുകൾ, അലോപ്പതി, ആയുർവേദ , ഹോമിയോ ജീവിത ശൈലി രോഗ നിർണയം, നേത്ര പരിശോധന, ഇ സഞ്ജീവനി സേവനങ്ങൾ, രക്തദാന കാമ്പയിൻ, ആർ.ബി.എസ്.കെ.സി ( കുട്ടികളുടെ സ്ക്രീനിംഗ് ) സെമിനാറുകൾ, ഹെൽത്ത് എക്സിബിഷൻ, ഫുഡ് എക്സിബിഷൻ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്‌ക്ക്, വിവിധ വകുപ്പുകളുടെ സേവനങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും. കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. അജയ് എബ്രഹാം, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.