അടൂർ: പുതുമല കാർഷിക വികസന കർഷക സാമൂഹിക ക്ഷേമ സഹകരണ സംഘം പുതുമലയിൽ ആരംഭിച്ച ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നിർവഹിച്ചു. പൊതുമേഖലാ ബാങ്കുകൾ കേരളത്തിൽ നിന്നും പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിൽ നിന്നും ശേഖരിക്കുന്ന നിക്ഷേപത്തിന്റെ 10 ശതമാനം പോലും വായ്പയായി നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ .അജി ഭാസ്കർ, സംഘം അദ്ധ്യക്ഷൻ ബാബു ജോൺ , കലാനിലയം രാമചന്ദ്രൻ, ബാബുരാജ് , അനിൽ കുമാർ, ബിജു ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.