പത്തനംതിട്ട : ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ ഓഫീസിനു കീഴിലുള്ള രജിസ്‌ട്രേഡ് തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം ജില്ലാ ക്ഷേമ ബോർഡ് അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ എസ്.സൂരാജ് അധ്യക്ഷനായി. ജില്ലയിലെ 145 വിദ്യാർത്ഥികൾക്ക് ബാഗ്, കുട, നോട്ട് ബുക്ക്, വാട്ടർബോട്ടിൽ, ഇൻസ്ട്രമെൻറ്റ്‌ബോക്‌സ്, പേന, പെൻസിൽ എന്നിവ
അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. ജില്ലാ ക്ഷേമ ബോർഡ് അംഗം പി.കെ ഗോപി, അക്കൗണ്ട്‌സ് ഓഫീസർ ഇൻ ചാർജ് എസ്.സിമി എന്നിവർ പ്രസംഗിച്ചു.