
പത്തനംതിട്ട : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി താല്കാലിക അടിസ്ഥാനത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഓംബുഡ്‌സ്മാന്റെ ഓഫീസ് നാളെ മുതൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലേക്ക് മാറി പ്രവർത്തനം ആരംഭിക്കും.
ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും, ജനപ്രതിനിധികൾക്കും പരാതികൾ ഓംബുഡ്‌സ്മാന് സമർപ്പിക്കാം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനും, പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകൾ, തൊഴിൽ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾ, പ്രവൃത്തികളുടെ ഗുണമേന്മ സംബന്ധിച്ച പരാതികൾ എന്നിവ ഓംബുഡ്‌സ്മാന് നൽകാം. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽവച്ച് അദാലത്തുകൾ സംഘടിപ്പിക്കും. പരാതികൾ ഓബുഡ്‌സ്മാൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്), പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കുളനട പിഒ, പന്തളം, 689503 എന്ന വിലാസത്തിലോ ombudsmanpta@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കാം.