women

പത്തനംതിട്ട : പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലയിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതാഅംഗങ്ങൾക്ക് അയൽക്കൂട്ടങ്ങൾ വഴി നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡിംഗ് ചെയ്തതും കുറഞ്ഞത് 5 മുതൽ 20 വരെ അംഗങ്ങൾ ഉൾപ്പെട്ട പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതാ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളെയാണ് പരിഗണിക്കുന്നത്. ഒാരോ അംഗത്തിന്റെയും വരുമാനപരിധി 3,00,000 രൂപയും പ്രായപരിധി 18 മുതൽ 55 വരെയുമാണ്. അപേക്ഷഫോമും കൂടുതൽ വിവരങ്ങൾക്കും എം.സി റോഡിൽ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബിൽഡിങ്ങിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9400068503.