14-lalji
പ്രവാസി വെൽഫെയർ അസ്സോസിയഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : വിദേശ രാജ്യങ്ങളിലേക്കു ജോലിക്കു ശ്രമിക്കുന്നവരെ കബളിപ്പിച്ച് തൊഴിൽ തട്ടിപ്പു നടത്തുന്ന സംഭവങ്ങളിൽ ബോധവൽക്കരണം സർക്കാർ തലത്തിൽ ഉണ്ടാകണമെന്ന് സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് പറഞ്ഞു. പ്രവാസി വെൽഫെയർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി ജോലിക്കു പോകുന്നവർക്ക് കൃത്യമായി മാർഗ നിർദേശം നൽകാൻ സർക്കാരിന് കീഴിൽ സംവിധാനം വേണം.യോഗത്തിൽ ജില്ലാ പ്രസിഡന്റ് അച്ചാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു .ഗോപൻ സാഗരി,ഗോകുലം തുളസി,കൃഷ്ണ നായർ ,അമൃത എന്നിവർ പ്രസംഗിച്ചു.