14-chittayam
അടൂർ നരേന്ദ്രൻ അനുസ്മരണയോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ആദർശശാലിയായ രാഷ്ട്രീയ നേതാവും കലാസാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ബഹുമുഖ പ്രതിഭയും ആയിരുന്നു അടൂർ നരേന്ദ്രനെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എൻ.സി. പി സംസ്ഥാന നിർവാഹകസമിതി അംഗമായിരുന്ന അടൂർ നരേന്ദ്രന്റെ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. കെ. ആർ രാജൻ, വി.ജി രവീന്ദ്രൻ, മാത്യൂസ് ജോർജ്, എസ്.ഡി സുരേഷ് ബാബു, എം.അലാവുദ്ദീൻ, ചെറിയാൻ ജോർജ് തമ്പു, രാജശേഖരൻ നായർ, ജോസ് കുറഞ്ഞൂർ എം.ബി.നൈനാൻ , എം. മുഹമ്മദ് സാലി, ബിനു തെള്ളിയിൽ, ജോൺ മാത്യു, മാത്തൂർ സുരേഷ്, എ. കെ. നാസർ, രാജൻ അനശ്വര, കലഞ്ഞൂർ മുരളി, ലാൽജി എബ്രഹാം, ശിവൻകുട്ടി, കെ. ജി. റോയ്, റെജിൻ കരിമുണ്ടക്കൽ, രഞ്ജിത്ത് പി ചാക്കോ, ബൈജു വടക്കേടത്ത്, സന്തോഷ് സൗപർണിക, പത്മ ഗിരീഷ്, അനുരാജ്, ബീന ഷരീഫ്, ഷീബ വർഗീസ് എന്നിവർ പ്രസംഗിച്ചു.