അടൂർ: പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തത് തിരികെ നൽകണമെന്നാവശ്യപ്പെട്ട് എത്തിയ വാർഡ് കൗൺസിലറോട് ഡിവൈ.എസ്.പി മോശമായി പെരുമാറിയെന്ന് ആക്ഷേപം. ഡിവൈ.എസ്.പി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഓഫീസിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ തടിച്ചു കൂടി. ഡിവൈ.എസ്.പി ഖേദം

പ്രകടിപ്പിച്ചതോടെ ഒത്തുതീർപ്പായി.

നഗരസഭ എട്ടാം വാർഡ് കൗൺസിലർ ശ്രീജയോടാണ് മോശമായി പെരുമാറിയതായി പരാതി ഉയർന്നത്. പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനാണ് കൗൺസിലർ എത്തിയതെന്ന തെറ്റിദ്ധാരണ മൂലമായിരുന്നു താൻ അങ്ങനെ പെരുമാറിയതെന്നും തെറ്റുപറ്റിയതിൽ ഖേദിക്കുന്നെന്നും ഡിവൈ.എസ്.പി ആർ. ബിനു പറഞ്ഞതോടെയാണ് പ്രശ്നം പരിഹരിച്ചത്.

പോക്സോ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാനുളള വിവരങ്ങൾ നൽകി സഹായിച്ചത് കൗൺസിലറായിരുന്നുവെന്ന് പറയുന്നു. ഈ വിവരം ഡിവൈ.എസ്.പി അറിഞ്ഞിരുന്നില്ല. ഇതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയത്.