കോന്നി: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. കോന്നി ഏലിയറക്കൽ, കാളൻചിറ, ആഷിക്കിന്റെ ഓപ്പോ റെനോ 2 ഫോണാണ് ഇന്നലെ രാവിലെ നാലരയ്ക്ക് പൊട്ടിത്തെറിച്ചത്. ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.ഫോൺ പൂർണമായും നശിച്ചു.