കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിലെ ബയോടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബയോടെക്‌നോളജി മേഖലയിലെ ഗവേഷണ, തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് സെമിനാർ നടത്തി. ഡിപ്പാർട്‌മെന്റ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ സയൻസ് കമ്മ്യൂണിക്കേറ്റർ ഡോ. ബിജു ധർമ്മപാലൻ ക്ളാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ.കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. ഐ. ക്യു എ. സി. കോർഡിനേറ്റർ ഡോ.സോന, എച്ച്. ഒ. ഡി ഡോ. ഇന്ദു സി .നായർ എന്നിവർ പ്രസംഗിച്ചു.