14-sob-kt-mathai
കെ.റ്റി. മത്തായി

പുന്നവേലി :പുന്നവേലി സി.എം.എസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ, അമ്പാട്ട് കുറ്റിയാനിക്കൽ കെ.ടി. മത്തായി (ജോണി-91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പുന്നവേലി സെന്റ് ജയിംസ് സി.എസ്. ഐ പള്ളിയിൽ. സി.എസ്. ഐ മദ്ധ്യ കേരള മഹായിടവക എക്‌സിക്യൂട്ടീവ് അംഗം, കോർട്ട് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തിടനാട് അരീപ്പറമ്പിൽ പരേതയായ മറിയാമ്മ. മക്കൾ: ജെസി, റവ. തോമസ് കെ പ്രസാദ് (ബർസാർ, ബിഷപ്പ് മൂർ വിദ്യാപീഠ്, ചേർത്തല), ജോൺസ് റെജി (റിട്ട. ഹെഡ് മാസ്റ്റർ, സി എം.എസ് എൽ.പി. സ്‌കൂൾ, പുന്നവേലി ). മരുമക്കൾ : കോടുകുളഞ്ഞി പ്ലാക്കോട്ട് കൃപാലയം മാത്യു ഏബ്രഹാം, ദേവലോകം ഇടത്തുംപടിക്കൽ ജിജി, ജോസ്‌ന (പ്‌ളാന്തറയിൽ, എച്ച്.എം, ഇലവിനാൽ സി.എം.എസ്. എൽ. പി. സ്‌കൂൾ, കൊടുകുളഞ്ഞി).