കോന്നി: കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കമായി. കോന്നി ഇലഞ്ഞിക്കൽ തുളസിദാസ് ഫണ്ടേഷനു വേണ്ടി മുകേഷ് ദാസാണ് പത്രം സ്പോൺസർ ചെയ്തത്. എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാറും സെക്രട്ടറി ഡി.അനിൽകുമാറും ചേർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. എം.വി സുരേഷിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, കേരളകൗമുദി ലേഖകൻ മനോജ് സുകുമാരൻ, ഷൈനി ദാസ്, ജസ്റ്റിൻ ജോൺ ,സൗമ്യ എസ്. എസ്, ചിഞ്ചു എം.ധരൻ, അമൃത മുരളി, രേഖ രമണൻ, സനില സി, അജിത പ്രകാശ്, അജേഷ് എസ്. കുമാർ, ജിനു എസ് എന്നിവർ പങ്കെടുത്തു.