obit
ശ്രീജിത്ത് ഗോപാലകൃഷ്ണൻ നായർ

റാന്നി: ബഹറിനിൽ കാർ നിയന്ത്രണം വിട്ട് കടലിലേക്ക് മറിഞ്ഞ് പുതുശേരിമല പടിഞ്ഞാറ്റേതിൽ ശ്രീജിത്ത് ഗോപാലകൃഷ്ണൻ നായർ (42) മരിച്ചു. ബുധനാഴ്ച വൈകിട്ടാണ് അപകടം. സിത്രിയിലെ കോസ് വേ യിലൂടെ കാർ ഓടിച്ചുപോകുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് കടലിലേക്ക് മറിയുകയായിരുന്നു . ബഹറിനിൽ റോക്ക് ൻ ഹോം മാർബിൾ ആൻഡ് ഗ്രാനൈറ്റ് വിൽ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു . മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ. ബഹറിനിൽഅൽ മഹബ് സ്കൂൾ അദ്ധ്യാപിക വിദ്യയാണ് ഭാര്യ. മക്കൾ: അഭിജിത്ത്, മാളവിക, ദേവിക.