ഏഴംകുളം: സംസ്ഥാന സർക്കാരിന്റെ ചികിൽസ സഹായ പദ്ധതികൾ വഴി രോഗികൾക്ക് സഹായം ലഭ്യമാക്കുവാനും തുടർ ചികിൽസയ്ക്ക് സഹായം ഒരുക്കുവാനും കെ.എസ്.കെ.ടിയുവിന്റെ നേതൃത്വത്തിൽ തൊടുവക്കാട് വാർഡിൽ രോഗികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കെ.എസ്.കെ.ടി യു ഏഴംകുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിൽ താമസിക്കുന്ന മാരക രോഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളുടെ കൂട്ടായ്മകളാണ് ഒരുക്കുന്നത്. കാൻസർ , കിഡ്നി, ഹാർട്ട്, ലിവർ, ന്യൂറോ, അസ്ഥിസംബന്ധമായ രോഗം തുടങ്ങിയവ ഉള്ള നിരവധിപേർ വാർഡുകളിലുണ്ട്. ഇവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി നൽകുക എന്നതോടൊപ്പം തുടർ ചികിൽസയ്ക്ക് സഹായം ഒരുക്കുവാനും കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നു. പങ്കെടുക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ചികിത്സാ സഹായ പദ്ധതികളുടെ ഫോറം സൗജന്യമായി വിതരണം ചെയ്യും. കിടപ്പ് രോഗികൾക്ക്പകരം വീട്ടിൽ നിന്നുള്ള ആളുകൾ പങ്കെടുത്താൽ മതിയാകും.കൂട്ടായ്മ 18ന് ഉച്ചക്ക് 3ന് കാവാടിയിലെ പി.രാമലിംഗം മെമ്മോറിയൽ ഹാളിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ്.സി ബോസ് ഉദ്ഘാടനം ചെയ്യും.