അടൂർ : കവി പറക്കോട് പ്രതാപചന്ദ്രന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം കവി കാവാലം ബാലചന്ദ്രന് 17 ന് വൈകിട്ട് അഞ്ചിന് പറക്കോട് പ്രതാപചന്ദ്രന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകും. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എ.പി ജയൻ ,പി.ബി.ഹർഷകുമാർ, ഡി.സജി,അനിൽ അടൂർ, ബാബു ജോൺ, തെങ്ങമം ഗോപകുമാർ, സതീശൻ എന്നിവർ പ്രസംഗിക്കും . നെറ്റ് ബോളിൽ ദേശീയ അംഗീകാരം നേടിയ പാർത്ഥനെ അനുമോദിക്കും.