അരീക്കര: പത്തിശേരിൽ ശിവക്ഷേത്രത്തിൽ ഔഷധക്കഞ്ഞി വിതരണം കർക്കടകം ഒന്നു മുതൽ 12 ദിവസം ദീപാരാധനയ്ക്കു ശേഷം നടക്കും. ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ഔഷധക്കഞ്ഞി വഴിപാടായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണം. 23 ന് മൃത്യുഞ്ജയ ഹോമം നടക്കും. വഴിപാടുകൾ മുൻകൂറായി ബുക്കു ചെയ്യാം. 26 ന് തിരുവാതിര കലശപൂജയും കലശാഭിഷേകവും നടക്കും. 28 ന് കർക്കടക വാവ് ദിവസം തിലഹവനം, പിതൃപൂജ എന്നിവയും നടക്കും.