
അടൂർ : കേരള സർവകലാശാലയുടെ നിയന്ത്രണത്തിൽ അടൂരിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ഒന്നാംവർഷ ബി.ബി.എ, ബി.എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിലേക്ക് സൗജന്യ ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അഡ്മിഷൻ എടുക്കാൻ താൽപ്പര്യമുള്ളവർ കോളേജ് ഒാഫീസുമായി ബന്ധപ്പെടുക.എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്), ഫിഷർമെൻ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04734 295755, 227755, 9495534577.