15-gururatnam
കുളനട പഞ്ചായത്ത് ഹൈസ്‌കൂളിലെ 1988-91 വർഷത്തിൽ പഠിച്ചവരുടെ കുടുംബ സംഗമം' വാക പൂമരം 'ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: മാനുഷിക ബന്ധങ്ങൾ ശിധിലമായിക്കൊണ്ടിരിക്കുന്ന കാലത്ത് നാളത്തെ തലമുറയ്ക്ക് വേണ്ടി സൗഹൃദ കൂട്ടായ്മകൾ നിലനിറുത്തണമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാന തപസ്വി പറഞ്ഞു. കുളനട പഞ്ചായത്ത് ഹൈസ്‌കൂളിലെ 1988-91 വർഷത്തിൽ പഠിച്ചവരുടെ കുടുംബ സംഗമം' വാകപ്പൂമരം ' ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഭർത്താവ് നഷ്ടപ്പെട്ടവരെ വിധവയെന്നും മാതാപിതാക്കൾ നഷ്ടപ്പെട്ടവരെ അനാഥരെന്നും വിളിക്കാമെങ്കിലും സൗഹൃദം നഷ്ടപ്പെട്ടവരെ വിവക്ഷിക്കാൻ ഒരു ഭാഷയിലും പദമില്ലെന്നും അതാണ് സൗഹൃദത്തിന്റെ ഊഷ്മളതയെന്നും സ്വാമി പറഞ്ഞു. സാസ്‌കാരിക സമ്മേളനം സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരെ ആദരിച്ചു. പി.ഡി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉല്ലാസ് പന്തളം, സ്വാഗതസംഘം ചെയർമാൻ എൻ.സി.നോജ്, ജനറൽ കൺവീനർ രാജൻ കൈതക്കാട്, പ്രോഗ്രാം ചീഫ് കോ- ഓർഡിനേറ്റർ ജിനുമോൻ പൊയ്കയിൽ, ട്രഷറർ എ.ആർ.അജിത് കുമാർ, കൺവീനർ എസ്.ഉണ്ണികൃഷ്ണൻ, എ.കെ.സാജു, ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.