പന്തളം :തോ​ന്നല്ലൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയം നേടിയവരെ ആദരിക്കു​ന്നു. ജൂലൈ 17 ന് വൈകിട്ട് 3.30 ന് ലൈബ്രറി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് എസ്.കെ വി​ക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാവിജയകുമാർ ഉദ്ഘാടനം ചെ​യ്യും. പ്ലസ്ടുവിനു​ശേഷം എന്ത് എന്ന വിഷയത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ, വിദ്യാഭ്യാസ വിദ​ഗ്ധൻ എം.കിഷോർ കുമാർ എന്നിവ എ​ന്നിവർ ക്ലാസെടുക്കുന്നതാണ്.