അടൂർ : ആരോഗ്യ മേളയും ഏകാരോഗ്യം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 10 ന് അടൂർ ഗവ.യു.പി സ്കൂളിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസിധരൻപിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 ന് സെൻട്രൽ ജംഗ്ഷനിൽ നിന്ന് വിളംബര ജാഥ ആരംഭിക്കും.10 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസിധരൻപിള്ള അദ്ധ്യക്ഷതവഹിക്കും.നഗരസഭ ചെയർമാൻ ഡി.സജി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സെമിനാറിൽ ഡോ. അംജിത്തും ഡോ.ശശിയും ക്ലാസെടുക്കും. പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടക്കും.അടൂർ ഉപജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ പ്രശ്നോത്തരിയും സാംസ്കാരിക കലാപരിപാടികളും ഇതിനൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ, വികസനകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞന്നാമ്മകുഞ്ഞ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ആർ.ബി.രാജീവ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ആശ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.