മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ രജിസ്ട്രേഷൻ വകുപ്പിന്റെസർവർ തകരാറുമൂലംഭൂമി കൈമാറ്റ ഇടപാടുകളും ലോൺ സംബന്ധമായ പൊതുജനങ്ങളുടെ
അത്യാവശ്യകാര്യങ്ങളും താറുമാറായി. രണ്ടാഴ്ചയിലേറെയായി തുടരുന്ന തകരാറുകൾ പരിഹരിക്കാനോ പകരം സംവിധാനം ഏർപ്പെടുത്താനോ
വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതുമൂലം രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ പൂർണമായും സ്തംഭിച്ചു. ഉടൻശരിയാകുമെന്ന
പാഴ് വാക്കുമായി വകുപ്പ് അധികാരികൾ ഒളിച്ചുകളിക്കുകയാണ്. പൂർണമായും വകുപ്പിനെയും സേവനങ്ങളെയും ഡിജിറ്റലാക്കുന്നതിലൂടെ
"കുളിപ്പിച്ചുകുളിപ്പിച്ചുകൊച്ചില്ലാതായ "അവസ്ഥയാണ്. സർവർ കപ്പാസിറ്റി കൂട്ടുന്നതു കൊണ്ടാണ് തടസം എന്നാണ്അധികൃത ഭാഷ്യം.
പഴയ രീതിയിലുള്ള സംവിധാനത്തിലൂടെ രജിസ്ട്രേഷൻ നടത്താൻ ബന്ധപ്പെട്ട രജിസ്ട്രാർ ഓഫീസുകൾക്ക് നിർദ്ദേശം കൊടുക്കാൻ വകുപ്പ്മന്ത്രിക്കോ
ഉദ്യോഗസ്ഥ പ്രമാണിമാർക്കോ ആയിട്ടില്ല.സാധാരണക്കാരുടെ ബാങ്ക് വായ്പ്പ സംബന്ധമായ കാര്യങ്ങൾ മുടങ്ങിയതിലൂടെ പൊതുജനങ്ങളും
ബുദ്ധിമുട്ടിലാണ്. ബാദ്ധ്യതാസർട്ടിഫിക്കറ്റുകൾ ഗഹാൻ പകർപ്പുകൾമുതലായവയുടെ കാര്യങ്ങളും മുടങ്ങി കിടക്കുകയാണ്.