പന്തളം: ഇ.കെ.നയനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പന്തളം സോണൽ കമ്മിറ്റി സമ്പൂർണ പാലിയേറ്റീവ് കെയർ പ്രഖ്യാപനം നടന്നു.
പ്രഖ്യാപനയോഗം പി.ആർ.പി.സി. ജില്ലാ പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് സോണൽ പ്രസിഡന്റ് ഷെഫിൻ റജൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.പരിചരണ പ്രഖ്യാപനം കൗൺസിലർ ലസിത നായരും, സന്നദ്ധ പ്രവർത്തകരെ ആദരിക്കൽ കെ.പി ചന്ദ്രശേഖരക്കുറുപ്പും നിർവഹിച്ചു. വി.പി രാജേശ്വരൻ നായർ കിടപ്പ് രോഗികളുടെ ലിസ്റ്റ് ഏറ്റുവാങ്ങി.പാലിയേറ്റീവ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉത്പ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ഹരീഷ് പുഴിക്കാടിനെപിബി ഹർഷകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.സോണൽ കോ-ഓഡിനേറ്റർ സന്ദീപ്കുമാർ, ആർ.ജ്യോതികുമാർ, ഇ.ഫസിൽ, എച്ച്.നവാസ്,എസ്. കൃഷ്ണകുമാർ, എച്ച്.അൻസാരി, ഷെഫീഖ്, ഗീതാ രാജൻ, എം.ബെൻസ്, ഷാജി ജോർജ്ജ്, കെ.സുരേഷ് കുമാർ, ഷെമീർ, പാലിയേറ്റീവ് സോണൽ മേഖലാ ജോയിന്റ് സെക്രട്ടറി അബ്ദു എന്നിവർ പ്രസംഗിച്ചു.