തിരുവല്ല: ദൈവദാസൻ മാർ ഈവാനീയോസ് മെത്രാപ്പോലീത്തായുടെ 69-ാം മത് ഓർമ്മപ്പെരുന്നാൾ മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ ആഭിമുഖ്യത്തിൽ 17ന് തിരുമൂലപുരത്ത് ബേത് ആബോദ് മലങ്കരയിൽ ആചരിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന നടക്കും.തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ജോമി കലയപുരം പ്രഭാഷണം നടത്തും. 6.30ന് മെഴുകുതിരി പ്രദക്ഷിണം, സമാപന ആശീർവാദം, നേർച്ചവിളമ്പ് എന്നിവയുണ്ടാകും.