ചെങ്ങന്നൂർ: കൊഴുവല്ലൂർ മൗണ്ട് സിയോൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് നാഷണൽ സർവിസ് സ്കീം ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി തിരുവല്ല, ജില്ലാ അന്ധതാ നിയന്ത്രണ സമിതി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 16 ന് രാവിലെ 8 മുതൽ 1വരെ മൗണ്ട് സിയോൻ കൊഴുവല്ലൂർ കാമ്പസിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തും. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന ക്യാമ്പിൽ കണ്ണുകൾക്ക് വിവിധതരത്തിൽ രോഗമുള്ളവരും തിമിരം മൂലം കാഴ്ച നഷ്ടപ്പെട്ടവർക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9745110362