15-thumpamon-library

തുമ്പമൺ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മി​കച്ച വിജയം നേടി​യ വിദ്യാർത്ഥികളെ മാമ്പിലാലി പബ്‌ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പ്രസിഡന്റ് എം.ടി.തോമസ് അദ്ധ്യക്ഷതവഹിച്ചു. കോശി പി. ജോർജ്, ബിജു ജോൺ, തോമസ് എം. ഡേവിഡ് എന്നിവർ പുരസ്‌കാര വിതരണം നടത്തി. നാലാം വാർഡ് പ്രതിനിധി മറിയാമ്മ ബിജു, അഞ്ചാം വാർഡ് പ്രതിനിധി കെ.കെ.അമ്പിളി, മുൻ പ്രസിഡന്റ് വർക്കി സഖറിയ എന്നിവർ സംസാരിച്ചു. ജോയി​ന്റ് സെക്രട്ടറി തോമസ് ജേക്കബ് സ്വാഗതവും സെക്രട്ടറി എം.ഡി.അനിൽകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.